Type Here to Get Search Results !

Bottom Ad

ബൈക്കു തടഞ്ഞു നിര്‍ത്തി വധശ്രമം;2 പേര്‍ അറസ്റ്റില്‍



കാസര്‍കോട്: (www.evisionnews.in) ബൈക്കു തടഞ്ഞുനിര്‍ത്തി യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആര്‍.ഡി. നഗര്‍, കൂഡ്ലുവിലെ ദീപക്(26), മിഥുന്‍(23) എന്നിവരെയാണ് ടൗണ്‍ സി.ഐ. എം.പി. ആസാദ് അറസ്റ്റു ചെയ്തത്.
 വോട്ടെണ്ണല്‍ ദിവസമാണ് കേസിനാസ്പദമായ സംഭവം.  ഗവ. കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാനഗര്‍ സി.ഐ. കെ.വി. പ്രമോദനെ അക്രമിച്ച കേസില്‍ ഇരുവരും പ്രതികളാണെന്നു പൊലീസ് പറഞ്ഞു.
അതേ ദിവസം കൂഡ്ലുവില്‍ വച്ച് ബൈക്കു തടഞ്ഞു നിര്‍ത്തി ചെട്ടുംകുഴിയിലെ അന്‍സാര്‍ (27) എരുതുംകടവ് പുതുമണ്ണിലെ ഷെരീഫ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇരുവരും പ്രതികളാണെന്നു പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ അന്‍സാറും ഷെരീഫും മംഗ്ളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: murder-attempt-2-Arresrt

Post a Comment

0 Comments

Top Post Ad

Below Post Ad