Type Here to Get Search Results !

Bottom Ad

അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി റംസാന്‍ റിലീഫ് വിതരണം ചെയ്തു.


ആലപാടി.(www.evisionnews.in)ആലപാടി അറ്റ്‌ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വര്‍ഷം തോറും നടത്തി വരാറുള്ള റംസാന്‍ റിലീഫിന്റെ ഭാഗമായി ആലംപാടി, എരിയപ്പാടി, നാല്‍ത്തട്ക്ക, എര്‍മ്മാളം തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ഹാരിസ് ബെഡിയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആലംപാടി ഖത്വീബ് ശരീഫ് ദാരിമി റിലീഫ് വിതരണം ഉല്‍ഘാടനം ചെയ്തു. ക്ലബ്ബില്‍ നിന്നും മരണപെട്ട് പോയ കലന്തര്‍ ശാഫിയെ ചടങ്ങില്‍ അനുസ്മരിച്ചു. അറ്റ്‌ലസ് സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി അലി പ്ലാസ സ്വാഗതവും റഷീദ് പോലിസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad