Type Here to Get Search Results !

Bottom Ad

യശ്വന്ത് വധം: ഭാര്യ കുറ്റക്കാരി; ശിക്ഷാവിധി വെള്ളിയാഴ്ച


കാസര്‍കോട് (www.evisionnews.in): ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ യശ്വന്ത് എന്ന ഉണ്ണി കൊല്ലപ്പെട്ട കേസില്‍ ഭാര്യ പി.ആര്‍ പ്രസീത(32) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച അഡീഷണല്‍ ജില്ലാ കോടതി വിധിക്കും. യശ്വന്ത് മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്നതിനിടയില്‍ പ്രസീത വിറക് കൊള്ളി കൊണ്ട് അടിച്ചതാണ് മരണത്തിന് കാരണം. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പ്രസീതക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. 2013 ഒക്ടോബര്‍ 18നാണ് യശ്വന്ത് കൊല്ലപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad