Type Here to Get Search Results !

Bottom Ad

സിനിമാ നടിയുള്‍പ്പെട്ട പെണ്‍വാണിഭ സംഘം അറസ്റ്റില്‍



തിരുവനന്തപുരം (www.evisionnews.in): സിനിമാ നടിമാര്‍ ഉള്‍പ്പെട്ട വന്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരസംഘം തിരുവനന്തപുരത്ത് പിടിയില്‍. ഒരു വിദേശ വനിതയടക്കം 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ സിനിമാ-സീരിയല്‍ നടിയുമടക്കം ഒമ്പത് പുരുഷന്‍മാരും നാലു സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിന്റെ പിടിയില്‍ നിന്ന് എട്ടു പെണ്‍കുട്ടികളെ മോചിപ്പിച്ചെന്നും പോലീസ് അറിയിച്ചു.

തമിഴ് സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ നടിയാണ് സംഘത്തിനൊപ്പമുണ്ടായിരുന്നത്. മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശിനിയുടെ പേര് നന്ദിനി (35) എന്നാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തെ സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ചോദ്യം ചെയ്തു.


Keywords: Kochi-news-online-sex-actress-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad