Type Here to Get Search Results !

Bottom Ad

കുഞ്ഞിന്റെ തല കലത്തില്‍ കുടുങ്ങി. പരിസരവാസികള്‍ ചേര്‍ന്ന് രക്ഷിച്ചു.



ചെറുവത്തൂര്‍: (www.evisionews.in) കളിച്ചു കൊണ്ടിരിക്കെ രണ്ടുവയസ്സുകാരന്റെ തല കലത്തില്‍ കുടുങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച വൈകിട്ട് ഉദിനൂര്‍ തടിയന്‍ കൊവ്വലിലാണ് സംഭവം.
തടിയന്‍ കൊവ്വല്‍ കൊയത്തൂര്‍ കോളനിയില്‍ താമസിക്കുന്ന ദേവന്റെ മകന്‍ നിഹാലി(രണ്ട്)ന്റെ തലയാണ് കലത്തില്‍ കുടുങ്ങിയത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കലമെടുത്ത് തലയില്‍ കമഴ്ത്തുകയായിരുന്നു.പിന്നീടത് എടുക്കാനായില്ല. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. ബഹളം കേട്ട് നാട്ടുകാരും എത്തിയെങ്കിലും കലം ഊരിയെടുക്കാന്‍ സാധിക്കാത്തത് പരിഭ്രാന്തിയുണ്ടാക്കി. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തുംമുമ്പേ നാട്ടുകാര്‍ തന്നെ കലം ഊരിയെടുത്തു.

keyword: baby-in-pot

Post a Comment

0 Comments

Top Post Ad

Below Post Ad