കാസര്‍കോട് (www.evisionnews.in): സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ആദ്യം ലഭിച്ച നിവേദനം കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകാന്‍ ഉടന്‍ ഇടപെടണമെന്നുള്ള നിവേദനം. ഇതിനൊപ്പം കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ഏറ്റെടുത്ത ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കോമേഴ്‌സ് വിഭാഗം അനുവദിക്കണമെന്ന ആവശ്യമടങ്ങിയ നിവേദനവും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് ബുധനാഴ്ച സമര്‍പ്പിച്ചു.
മുസ്ലിം യതീഖാന ട്രഷററും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ എ. ഹമീദ് ഹാജിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് കാഞ്ഞങ്ങാടിന്റെ സത്വര ആവശ്യമായ റെയില്‍വെ മേല്‍പ്പാലം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്.
പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി ചന്ദ്രശേഖരന്‍ മേല്‍പ്പാല വിഷയത്തില്‍ തുടര്‍നടപടികള്‍ക്കുള്ള നീക്കങ്ങള്‍ മുറതെറ്റാതെ തുടരണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്നും ഉറപ്പു നല്‍കിയതായി ഹമീദ് ഹാജി പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പിപി കുഞ്ഞഹമ്മദ്, എ അബ്ദുല്ല, ഫൈസല്‍ അബൂബ്ക്കര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments