തിരുവനന്തപുരം (www.evisionnews.in): പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരുകയാണ് എല്‍.ഡി.എഫ് നയം. അതില്‍ എല്ലാ കാര്യവും വ്യക്തമാണല്ലോ എന്നും മന്ത്രി ചോദിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ അതിവിപുലമായ ബോധവത്ക്കരണം നടത്താനാണ് ഉദ്ദേശം. മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എല്‍.ഡി.എഫ് രംഗത്തെത്തിയിരുന്നു. ബാര്‍ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്നും വ്യാജമദ്യവും കള്ളവാറ്റും സംസ്ഥാനത്ത് വിപുലമാണെന്നും എല്‍.ഡി.എഫ് ആരോപിച്ചിരുന്നു.
Post a Comment
0 Comments