Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം ആനുകൂല്യം വിതരണം ചെയ്തു



കാസര്‍കോട്: (www.evisionnews.in) ദുബൈ കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം മെമ്പര്‍മാര്‍ക്കുള്ള മരണാനന്തര ആനുകൂല്യങ്ങളും മറ്റു സഹായങ്ങളും വിതരണം ചെയ്തു. കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം മെമ്പറായിരിക്കെ മരണപ്പെട്ട മീഞ്ച പഞ്ചായത്തിലെ ഇബ്രാഹിം മുഹമ്മദ് ഷെയ്ഖിന്റെ ഭാര്യ നസീമക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറൂദ്ദീന്‍ വിതരണം ചെയ്തു. വിസ കാന്‍സല്‍ ചെയ്തവര്‍ക്കും രോഗികള്‍ക്കുമുള്ള സഹായങ്ങള്‍ മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്്മാന്‍ വിതരണം ചെയ്തു. ഉപ്പള മുസ്്‌ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. വെല്‍ഫയര്‍ സ്‌കീം ഹനീഫ കല്‍മട്ട പരിചയപ്പെടുത്തി. മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം. അബ്ദുല്ല മുഗു, മഞ്ചേശ്വരം മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡണ്ട് ടി.എ മൂസ, മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, എം.എ മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി പൈവളിഗെ, ഹസന്‍ കുദുവ, അഷ്്‌റഫ് പാവൂര്‍, കുഞ്ഞഹമ്മദ് മൊഗ്രാല്‍, മൊയ്തു പൈവളിഗെ, എ.കെ ആരിഫ്, സെഡ് എ. കയ്യാര്‍ സംബന്ധിച്ചു.

Keyword-Dubai-Kmcc-Wealfare-Scheme-

Post a Comment

0 Comments

Top Post Ad

Below Post Ad