Type Here to Get Search Results !

Bottom Ad

ദാഹിക്കുന്നവര്‍ക്ക്് ആശ്വാസമായി അഹ്്‌ലാമു ശിഹാബ് കുടിവെള്ള പദ്ധതി




കാസര്‍കോട്: (www.evisionnews.in)   ദാഹിക്കുന്ന ജനങ്ങള്‍ക്ക്് ആശ്വാസമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി. ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റി പള്ളിക്കര പഞ്ചായത്തിലെ ചെരുമ്പ തുണ്ടോളി കോളനിയില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി മെയ് അവസാന വാരത്തില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുസ്്‌ലിം ലീഗ്, കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും അറബ് പ്രമുഖരും പങ്കെടുക്കും. 
കഴിഞ്ഞ വര്‍ഷം മെയ് മാസം മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി തറക്കല്ലിട്ട പദ്ധതി ഒരു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി. മുപ്പതു കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുടിവെള്ളം നല്‍കുന്നത്. ഭാവിയില്‍ 55 കുടുംബങ്ങള്‍ക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ വീടുകളിലും ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. പതിമൂന്ന് ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്. വൈദ്യുതി നിരക്ക് അടക്കമുള്ള ചിലവ് കെ.എം.സി.സി വഹിക്കും. കടുത്ത വേനലില്‍ കുടി വെള്ളക്ഷാമം അനുഭവപ്പെടുന്നതിനാല്‍ കോളനി വാസികള്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ കുടിവെള്ളം ഉപയോഗിച്ച് വരുന്നുണ്ട്. ഷാര്‍ജ കെ.എം.സി.സിയുടെ ജില്ലയിലെ രണ്ടാമത്തെ കുടിവെള്ള പദ്ധതിയാണ് തുണ്ടോളി കോളനിയിലേത്. ആദൃത്തെത് ബദിയടുക്ക പഞ്ചായത്തിലെ കോട്ടയിലാണ് നിര്‍മിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad