Type Here to Get Search Results !

Bottom Ad

നീതി വൈകുന്നത് മനുഷ്യാവകാശ ലംഘനം - ഖാസി സി. മുഹമ്മദ്കുഞ്ഞി മുസ്‌ലിയാര്‍


കാസര്‍കോട്: (www.evisionnews.in)ഖാസി സി.എം. ഉസ്താദിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിനു മുമ്പില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ ആക്ഷന്‍ കമ്മറ്റിയും ഖാസിയുടെ കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം 27-ാം ദിവസം ഉദുമ പടിഞ്ഞാര്‍ -എരോല്‍ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നീതി വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേര്‍ സമരപന്തലിലെത്തി.

ഷാഫി ദേളി അധ്യക്ഷത വഹിച്ചു. ഹംസ മുസ്‌ലിയാര്‍ പള്ളിക്കര, ബദ്‌റുദ്ദീന്‍ ചെങ്കള, ഹുസൈന്‍ റഹ്മാനി, ബുര്‍ഹാനുദ്ദീന്‍ മൗലവി, ഇബ്രാഹിം ചെമ്പരിക്ക, അബ്ദുല്‍ സലാം, അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും നൗഫല്‍ നന്ദിയും പറഞ്ഞു.

keywords: kasragod-cm-abdullah-moulavi-qazi

Post a Comment

0 Comments

Top Post Ad

Below Post Ad