Type Here to Get Search Results !

Bottom Ad

വോട്ടെടുപ്പ് : ബാങ്കുകള്‍ വീല്‍ചെയറുകള്‍ നല്‍കി


കാസര്‍കോട്.(www.evisionnews.in)മെയ് 16 ന് നടക്കുന്ന വോട്ടെടുപ്പിന് അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പോളിംഗ് ബുത്തുകളില്‍ ലഭ്യമാക്കുന്നതിന് ജില്ലയിലെ ബാങ്കുകള്‍ 60 വീല്‍ചെയറുകള്‍ സംഭാവന ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കെ അരവിന്ദാക്ഷനില്‍ നിന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് വീല്‍ചെയറുകള്‍ സംഭാവന നല്‍കിയത്. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും അംഗപരിമിത സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് വീല്‍ചെയറുകള്‍ നല്‍കുന്നത്. കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ് ഉദ്യോഗസ്ഥര്‍ വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad