Type Here to Get Search Results !

Bottom Ad

'വളരണം ഈ ഭരണം തുടരണം ഈ നന്മ': വാഹന പ്രചരണ ജാഥ ബുധനാഴ്ച


ദോഹ:(www.evisionnews.in)  'വരണം ഈ ഭരണം തുടരണം ഈ നന്മ' എന്ന പ്രമേയത്തില്‍ ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റി കാസര്‍കോട് ജില്ലയിലെ  ഐക്യജനാതിപത്യ മുന്നണി സ്ഥാനാര്‍ഥി കളുടെ വിജയത്തിനായി വാഹന പ്രചരണ ജാഥ നടത്തും. ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം  നായകനായി   ത്രിദിന വാഹന പ്രചരണ ജാഥ ബുധനാഴ്ച രാവിലെ ഒന്‍പതിന് തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ ഉല്‍ഘാടനം ചെയ്യും.

ജനറല്‍ സെക്രട്ടറി സാദിക് പാക്യാര, എം എ നാസര്‍ കൈതക്കാട്,  മുട്ടം മഹമൂദ്  സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു  വാഹനങ്ങളിലായാണ്  ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പര്യടനം നടത്തുക.  ജില്ലയിലെ മുതിര്‍ന്ന നേതാവ് എം.പി ഷാഫി  ഹാജി സാഹിബ് മറ്റു  കെ. എം.സി.സി പ്രവര്‍ത്തകരും ജാഥയില്‍ പങ്കെടുക്കും. മജീദ് ചെമ്പരിക്കയുടെ നേത്രുത്വത്തിലുള്ള  ഇശല്‍ വിരുന്ന് ജാഥയോടൊപ്പമുണ്ടാകും. പതിമൂന്നിന് വൈകുന്നേരം ആറ് മണിക്ക് ഉപ്പളയില്‍ സമാപിക്കും.

keywords: udf-vihicle-rally-ksd

Post a Comment

0 Comments

Top Post Ad

Below Post Ad