തിരുവനന്തപുരം: (www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് അഭിപ്രായ സര്‍വ്വെ. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമെഗ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ഇക്കണോമിക് ഗ്രോത്ത്)ന്റെ സെഫോളജി വിഭാഗം നടത്തിയ ഏഴാമത് എഡിഷന്‍ അഭിപ്രായ സര്‍വ്വേയിലാണ് കൊട്ടിഘോഷിക്കുന്ന പോലെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന ജനങ്ങളുടെ വിലയിരുത്തല്‍.
ബി.ഡി.ജെ.എസിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി.ജെ.പിയുടെ തീരുമാനത്തോട് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേര്‍ക്കും യോജിപ്പില്ല. ബി.ഡി.ജെ.എസിന് രാഷ്ട്രീയ പ്രസക്തി ഇല്ല എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം പേരുടേയും അഭിപ്രായം. സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരം ഉണ്ടാകും.
എന്‍.ഡി.എ 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതിനാല്‍ എന്‍.ഡി.എ സഖ്യകക്ഷികളുടെ വോട്ട് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക ലഭിക്കും. ഇത് എന്‍.ഡി.എക്ക് ഇത്തവണ വോട്ട് വിഹിതം കൂട്ടും. എന്നാല്‍ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ സീറ്റു നേടാന്‍ പര്യാപ്തമല്ല. നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പി സജീവ സാന്നിധ്യമായുള്ളത്. എന്നാല്‍ ബി.ജെ.പിയുടെ പരമ്പരാഗത വോട്ടില്‍ ബി.ഡി.ജെ.എസ് വിള്ളല്‍ വീഴ്ത്തുമെന്നും സര്‍വെയില്‍ പറയുന്നു.
keywords: survey-says-bjp-cannot-open-election-win-seat-kerala
Post a Comment
0 Comments