Type Here to Get Search Results !

Bottom Ad

ഉത്തരാഖണ്ഡ് വിശ്വാസവോട്ട് ബി.ജെപിക്ക് തിരിച്ചടി: ഫലം നാളെ


ഡെറാഡൂണ്‍: (www.evisionnews.in) ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയായി. രാവിലെ 11നാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഫലം രഹസ്യരേഖയായി വിഡിയോയില്‍ ചിത്രീകരിച്ച് മുദ്രവച്ച കവറില്‍ സുപ്രീം കോടതിക്കു കൈമാറും. ബുധനാഴ്ച  സുപ്രീംകോടതി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം, ഉത്തരാഖണ്ഡില്‍ ജയം അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. 34 പേര്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചും 28 പേര്‍ ബിജെപിയെ അനുകൂലിച്ചും വോട്ടു ചെയ്തതായി വോട്ടെടുപ്പില്‍ പങ്കെടുത്ത ചില എംഎല്‍എമാര്‍ വ്യക്തമാക്കി. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതായി ബിജെപി എംഎല്‍എ ഗണേഷ് ജോഷിയും പറഞ്ഞു.

മാര്‍ച്ച് 18ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നിയമസഭയില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ പടനയിച്ചതോടെയാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്. മാര്‍ച്ച് 27ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി. അംഗബലം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വിശ്വാസവോട്ടെടുപ്പാണ് അന്തിമതീര്‍പ്പെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ മേയ് ആറിന് ഉത്തരവിടുകയായിരുന്നു.

keywords: utharaghand-election-result-tomorrow-beat-to-bjp

Tags

Post a Comment

0 Comments

Top Post Ad

Below Post Ad