Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ലഹരി വേട്ട ശക്തം; മഞ്ചേശ്വരത്ത് കാറില്‍ കടത്തിയ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചു


കാസര്‍കോട്: (www.evisionnews.in) മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 31,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു. കാര്‍ കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക സ്വദേശികളായ അബൂബക്കര്‍(31), ഇബ്രാഹിം ഖലീല്‍ (30) എന്നിവരാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പരക്കെ വാഹന പരിശോധന നടന്ന് വരികയാണ്. കുമ്പള സി.ഐ. പി. അബ്ദുല്‍ മുനീര്‍, മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ തലപ്പാടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. 12 ചാക്കുകളിലാക്കി കാറിന്റെ ഡിക്കിയിലും പിറക് ഭാഗത്തും സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ ഉല്‍പ്പന്നങ്ങള്‍. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

അതിനിടെ ഓംനി വാനില്‍ കടത്തുകയായിരുന്ന 1224 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക പുത്തൂര്‍ ആര്യാപ്പുവിലെ പ്രദീപ് റൈ(21)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ബദിയടുക്ക പൊലീസ് അടുക്കസ്ഥലയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത് പിടിച്ചത്. 

ഗോവന്‍ നിര്‍മ്മിതമായ 43 കുപ്പി മദ്യമാണ് ടൗണ്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രനും സംഘവും പിടിച്ചെടുത്തത്. നെല്ലിക്കുന്ന് ഗീത തീയേറ്ററിന് സമീപം വെച്ചാണിത്.  പൊലീസിനെ കണ്ടയുടനെ ഒരാള്‍ മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അടുക്കത്ത് ബയലിലെ രജനി എന്ന രജനീഷിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ടി.എന്‍ മൂല തെക്കേമൂലയിലെ സതീഷ് കുമാര്‍(26), മധൂര്‍ ചെട്ടുംകുഴിയിലെ ഇബ്രാഹിം(46) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

keywords: drugs-liquor-raid-police-action

Post a Comment

0 Comments

Top Post Ad

Below Post Ad