Type Here to Get Search Results !

Bottom Ad

ഡോ. അമീന്‍ ചെങ്കളയില്‍ പര്യടനം നടത്തി


കാസര്‍കോട്: (www.evisionnews.in) ചെങ്കള പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ എ അമീന്‍ ചൊവ്വാഴ്ച പര്യടനം നടത്തി. രാവിലെ പുണ്ടൂര്‍, ചന്ദ്രംപാറ, വനതടി, മൂല, നെക്രാജെ, ഗുരുനഗര്‍, എടനീര്‍ കളരി, അടുക്കം, കോലാച്ചിയടുക്കം, ബാലനടുക്ക, കെ കെ പുറം കുന്ന്, കല്ലുകൂട്ടം, കുണ്ടടുക്കം, ചേരൂര്‍, നാലാംമൈല്‍, എരിയപ്പാടി, മിനി എസ്‌റ്റേറ്റ്, എരുതുംകടവ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സിജി മാത്യു, ടി എം എ കരീം, കെ രവീന്ദ്രന്‍, പി ശിവപ്രസാദ്, സനോജ് കാടകം, മുഹമ്മദ് അഫ്‌സല്‍, മുനീര്‍ കണ്ടാളം, ഹസിനാര്‍ നുള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു. കെഎസ്ആര്‍ടിസിഇഎ (സിഐടിയു) കാസര്‍കോട് ഡിവിഷന്‍ കുടുംബസംഗമത്തിനും ചെര്‍ക്കള ദിനേശ് ബീഡി കമ്പനിയിലുമെത്തി വോട്ടഭ്യര്‍ഥിച്ചു.

ബുധനാഴ്ച ബദിയടുക്ക, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും പര്യടനം നടത്തുന്നതോടെ രണ്ടാംഘട്ട പൊതുപര്യടനം അവസാനിക്കും. രാവിലെ 9- പട്ടാജെ, 9.30- തല്‍പണാജ, 10- മാടത്തടുക്ക, 10.30- കിളിംഗാര്‍, 11- പട്‌ള ബൂട്, 1.30- മായിപ്പാടി, 12- ഷിരിബാഗിലു, 12.30- പെരിയടുക്ക, 3- പഞ്ചത്ത്കുന്ന്, 3.10- ബ്ലാര്‍ക്കോട്, 3.30- കോട്ടവളപ്പ്, 3.45- ബി സി റോഡ്, 4- കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ്, 4.30- തെരുവത്ത്, 5- തളങ്കര പടിഞ്ഞാര്‍, 5.30- ലൈറ്റ് ഹൗസ്, 6- കടപ്പുറം (സമാപനം).

keywords: dr-ameen-ldf-kasaragod-candidate

Post a Comment

0 Comments

Top Post Ad

Below Post Ad