കാഞ്ഞങ്ങാട്: (www.evisionnews.in) പെരിയയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം. പുല്ലൂര്‍ -പെരിയ മണ്ഡലം കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാ ഭവന് നേരെയാണ് അക്രമമുണ്ടായത്. മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ഓഫീസിലേക്ക് തീയിടാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
ഓഫീസിന് മുകളിലായി സ്ഥാപിച്ച ഉദുമ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മുമ്പും ഇതേ ഓഫീസിന് നേരെ അക്രമം നടന്നിരുന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ടി. രാമകൃഷ്ണന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, യു.ഡി.എഫ്. നേതാക്കള്‍ തുടങ്ങിയവര്‍ ഓഫീസ് സന്ദര്‍ശിച്ചു. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
keywords: periya-congress-office
Post a Comment
0 Comments