Type Here to Get Search Results !

Bottom Ad

വരള്‍ച്ച: പ്രാര്‍ത്ഥനാ സദസ് നാളെ മാലിക് ദീനാറില്‍


കാസര്‍കോട്: കത്തിക്കയറുന്ന ചൂടില്‍ കുടിവെള്ളം പോലുമില്ലാതെ മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും വിഷമിക്കുന്ന     സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മഴതേടിയുള്ള നിസ്‌കാരവും പ്രാര്‍ത്ഥനയും ബുധനാഴ്ച മഗ് രിബ് നിസ്‌കാര ശേഷം തളങ്കര മാലിക് ദീനാറില്‍ നടക്കും. പ്രമുഖ സൂഫിവര്യന്‍ ഏലങ്കുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കും. നിസ്‌കാരത്തിലും കൂട്ടപ്രാര്‍ത്ഥനയിലും മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി താഖ അഹമ്മദ് മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എംഎ ഖാസിം മുസ്ലിയാര്‍ ആഹ്വാനം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad