മംഗളൂരു (www.evisionnews.in): നഗരത്തില്‍ കൊലചെയ്യപ്പെട്ട വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക പാണ്ഡുരംഗ ബാലികയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മംഗളൂരുവില്‍ നടക്കുന്ന പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ യുക്തിവാദി നേതാവ് നരേന്ദ്ര നായകിനെതിരെ വധഭീഷണി. വിവരാവകാശ പ്രവര്‍ത്തകന് വേണ്ടി ഇനിയും വാചാലനായാല്‍ മഹാരാഷ്ട്രയിലെ നരേന്ദ്ര ദാബോല്‍ക്കറിന്റെ ഗതി മംഗളൂരുവിലെ നരേന്ദ്ര നായക്കിനുണ്ടാകുമെന്നാണ് ഭീഷണി.
ഗൗഡ സാരസ്വത ബ്രാഹ്മണരുടെ മഠാധിപതിയുടെ അനുയായി എന്ന് സ്വയം വിശേഷിപ്പിച്ച ശശാങ്ക് ഷേണായിയാണ് ഫേസ്ബുക്കിലൂടെ നരേന്ദ്രനായകിന് വധശിക്ഷ വിധിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വധശിക്ഷ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഗൗഡസാരസ്വത ബ്രാഹ്മണനും ബിജെപി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ വിനായക് ബാലിഗ നഗരത്തിലെ സമുദായ ക്ഷേത്രത്തിലെ ധനദുര്‍വിനിയോഗത്തിനെതിരെ കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഈ കേസ് മുറുകുന്നതിനിടെയാണ് വിനായക് ബാലിഗ വധിക്കപ്പെട്ടത്. നരേന്ദ്രമോദി (നമോ) ബ്രിഗേഡ് എന്ന യുവ ബ്രിഗേഡ് നേതാവ് നരേഷ് ഷേണായി നിയോഗിച്ച വാടക കൊലയാളികളാണ് വിനായക് ബാലിഗയെ വധിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നരേഷ് ഷേണായി ഇപ്പോഴും ഒളിവിലാണ്.

Post a Comment
0 Comments