Type Here to Get Search Results !

Bottom Ad

ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ചതായി പരാതി


കാസര്‍കോട് (www.evisionnews.in): പരിശുദ്ധ ഉംറ തീര്‍ത്ഥാടനത്തിന് കൊണ്ടുപോയി ശരിയായ രീതിയില്‍ സേവനമോ ഗൈഡന്‍സോ നല്‍കാതെ യാത്രക്കാരെ പാതിവഴിയില്‍ ഉപേക്ഷിച്ചതായി പരാതി. കാസര്‍കോട്, കുമ്പള, മൊഗ്രാല്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുള്ള സ്വകാര്യ ഉംറ ഗ്രൂപ്പാണ് സുരക്ഷിതമായി നാട്ടിലെത്തിക്കാതെ വഞ്ചിച്ചത്. കാസര്‍കോട്ട് നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരെ എത്തിച്ച ശേഷം മറ്റൊരു ഏജന്‍സിയുടെ കൂടെ വിമാനം കയറ്റിവിട്ട് ബന്ധപ്പെട്ടവര്‍ തടിതപ്പുകയായിരുന്നു. ഒടുവില്‍ സ്വന്തം കയ്യില്‍നിന്ന് അധിക ചെലവ് വഹിച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. വഞ്ചിക്കപ്പെട്ട സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad