Type Here to Get Search Results !

Bottom Ad

ബട്ടണമര്‍ത്തിയാല്‍ മതി;കോടതിയില്‍ ദാഹജലം റെഡി


കാസര്‍കോട്: (www.evisionnews.in) ജില്ലാകോടതിയിലെത്തുന്നവര്‍ ഇനി കുടെ കുപ്പിവെള്ളം കരുതേണ്ട. തണുത്തതോ, ചൂടോ, സാധാരണ പച്ചവെള്ളമോ ലഭിക്കാന്‍ ബട്ടണില്‍ ഒന്നു വിരലമര്‍ത്തിയാല്‍ മതി. ദാഹജലം ഉറപ്പ്. കോടതിയിലെത്തുന്നവര്‍ക്കു ദാഹജലം ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയാണ് ഇതിനുള്ള നടപടിയെടുത്തത്. ഇതിനായി ജില്ല സെഷന്‍സ് കോടതിയിലും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും രണ്ടു മെഷീനുകള്‍ സ്ഥാപിച്ചു. 74,000 രൂപ വിലമതിക്കുന്ന മെഷീന്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചു. ഇതു ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാക്കും. കുടിവെള്ളത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന കോടതികളില്‍ സംസ്ഥാനവ്യാപകമായി ഇത്തരം മെഷീനുകള്‍ സ്ഥാപിക്കും. വൈദ്യുതി ഉപയോഗിച്ചാണ്. മെഷീന്‍ പ്രവര്‍ത്തിക്കുന്നത് എങ്കിലും വൈദ്യുതിനിലച്ച സമയത്തും വെള്ളം ഉറപ്പാക്കാനുള്ള സാങ്കേതിക മാര്‍ഗ്ഗങ്ങളും മെഷീനിലുണ്ട്. ചുട്ടുപൊള്ളുന്ന വേനലിലും മരംകോച്ചുന്ന തണുപ്പുകാലത്തും കോടതിയിലെത്തുന്നവര്‍ക്ക് ഇനി ദാഹജലം തേടി അലയേണ്ടതില്ല. കുപ്പിവെള്ളം കൂടെ കരുതേണ്ടതുമില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad