Type Here to Get Search Results !

Bottom Ad

കേന്ദ്രസേനയെത്തി; ഏഴിടങ്ങളില്‍ റൂട്ട് മാര്‍ച്ച്


കാഞ്ഞങ്ങാട്: (www.evisionnews.in) തെരഞ്ഞെടുപ്പു സുരക്ഷയ്ക്കായി കേന്ദ്രസേന കാഞ്ഞങ്ങാട്ടെത്തത്തി. ഒരു കമ്പനി സേനാംഗങ്ങളാണ് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രസേന എത്തും.
കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്യാമ്പു ചെയ്യുന്ന സേനയ്ക്ക് ജില്ലാ പൊലീസ് ചീഫ് ഡോ.എ ശ്രീനിവാസ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ വിവിധ കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളായ കാലിച്ചാനടുക്കം, കായക്കുന്ന്, പൊള്ളക്കട, അമ്പലത്തറ, ഉദയനഗര്‍, പുല്ലൂര്‍, കേളോത്ത് എന്നിവിടിങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. പൊയ്‌നാച്ചിയിലും ഇന്നലെ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. വരുംദിവസങ്ങളില്‍ മറ്റു പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും മാര്‍ച്ച് നടക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad