Type Here to Get Search Results !

Bottom Ad

ഖാസി കേസ് : അനിശ്ചിതകാല സമരം ആറാം ദിവസം പിന്നിട്ടു പിന്തുണയുമായി വിവിധ സം ഘ ടനകൾ


കാസര്‍കോട്‌(www.evisionnews.in) ഖാസി സി.എം. ഉസ്താദ് അബ്ദുല്ല മൗലവിയുടെ മരണത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണ മെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസം പിന്നിട്ടു. സമരത്തിനു ഐക്യദാര്‍ഢ്യം നേര്‍ന്നു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തകരും സമര പന്തലി ലെത്തി . അബ്ദുള്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. തൃണമൂല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് മുതലപ്പാറ ഉദ്ഘാടനം ചെയ്തു. ഇന്‍ഡ്യന്‍ നാഷണല്‍ ലീഗ് ജില്ലാ സെക്രട്ടറി സഫറുള്ള പട്ടേല്‍, തൃണമൂല്‍ ജില്ലാ പ്രസിഡന്റ് മുനീര്‍ മുനമ്പം, സാലിം ബേക്കല്‍, സി.എം.എ. ജലീല്‍, പി.വി. പുരുഷോത്തമന്‍, കൃഷ്ണകുമാര്‍, സുബൈര്‍ പടുപ്പ്, ഷരീഫ് ചെമ്പരിക്ക, താജുദ്ദീന്‍ ചെമ്പരിക്ക, യൂസഫ് ബാഖവി, മുനീര്‍ ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ല കുഞ്ഞി, മുസ്തഫ എതിര്‍ത്തോട്, ഹുസൈന്‍ റഹ്മാനി, ഹമീദ് കുണിയ, അബ്ദുല്‍ അസീസ് ചെമ്പരിക്ക, സിദ്ദീഖ് ചെങ്കള, ഖലീല്‍ ചെമ്പരിക്ക, കെ.വി. രവീന്ദ്രന്‍, മുസ്തഫ കോട്ടിക്കുളം, ഹസൈനാര്‍ ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad