കാസര്‍കോട്.(www.evisionnews.in)2016 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ മാസം 16 ന് നടക്കുന്ന വോട്ടെടുപ്പിന് സമ്മതിദായകര്‍ക്കുളള ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകളുടെ വിതരണം ഈ മാസം 11 നകം ബൂത്ത്തല ഉദ്യോഗസ്ഥര്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് ലഭിക്കാത്ത സമ്മതിദായകര്‍ ബൂത്തുതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. 11 ന് ശേഷം വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതല്ല.

Post a Comment
0 Comments