ആലപ്പുഴ: (www.evisionnews.in) പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വോട്ട് ചെയ്യുമ്പോള് സിപിഎം നേതാവ് ജി.സുധാകരന് എത്തിനോക്കിയെന്ന യു.ഡി.എഫിന്റെ പരാതിയില് പോലീസ് കേസെടുത്തു. ഇലക്ഷന് കമ്മീഷന്റെ നിര്‌ദ്ദേശ പ്രകാരം ആലപ്പുഴ എസ്.പിയുടെ നിര്‌ദേശ പ്രകാരമാണ് പുന്നപ്ര പോലീസ് കേസെടുത്തത്.
അടിയന്തിരമായി കേസ് റജിസ്റ്റര് ചെയ്യാന് എസ്.പിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ഇ.കെ. മാജി നിര്‌ദേശം നല്കുകയായിരുന്നു. ബാലറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല, വോട്ടു ചെയ്യുന്നതിനിടെ ക്രമരഹിതമായി ഇടപെട്ടു, വോട്ടു ചെയ്യാന് നിര്ബന്ധിച്ചുവെന്നും എഫ്.ഐ.ആറില് പറയുന്നു.
പ്രിസൈഡിങ് ഓഫീസറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര് ആര്‍ ഗിരിജ സുധാകരനെതിരെ നടപടിക്ക് നിര്‌ദേശം നല്കിയത്. തിരഞ്ഞെടുപ്പ് ദിവസം വി.എസ്. ആലപ്പുഴയിലെ പറവൂര് ഗവ.ഹൈസ്‌കൂള് വോട്ട് ചെയ്യുമ്പോള് മണ്ഡലത്തിലെ എല്&ഡിഎഫ് സ്ഥാനാര്ഥിയായ സുധാകന് പെരുമാറ്റച്ചട്ടം ലംഘിച്ച് ഒളിഞ്ഞു നോക്കിയെന്നതാണ് പരാതി.
keywords: vs-vote-case-police-against-sudhakaran
Post a Comment
0 Comments