ഉദുമ:(www.evisionnews.in) ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ദേലംപാടി, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുത്തു. ദേലം പാടി അഡൂരിൽ നടന്ന പൊതുയോഗം കർണ്ണാടക വനംവകുപ്പ് മന്ത്രി രാമനാഥ് റായി ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥിയ്ക്കു പുറമേ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിന്ദുകൃഷ്ണ, എൻ.എ.ഹാരിസ്, സദാശിവറായ്, ടി. ഡി. കബീർ, എ.ഗോപാലൻ, സി.എച്ച്.രമേശ്, കുഞ്ഞമ്പു നമ്പ്യാർ, ഹമീദ് പള്ളംകോട് എന്നിവർ സംസാരിച്ചു.

Post a Comment
0 Comments