ഉപ്പള: (www.evisionnews.in) മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തു. പച്ചിലംപാറയിലെ മുനീറി(22)നാണ് കുത്തേറ്റത്.സുഹൃത്ത് ഹിദായത്ത് നഗറിലെ സാദിഖി(19)നൊപ്പം ബൈക്കില്‍ നയാബസാര്‍അംബാര്‍ റോഡില്‍ പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ തെറി വിളിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് മുനീറിന് കുത്തേറ്റത്.ബി.ജെ.പി പ്രവര്‍ത്തകനായ ഷൈലേഷ് മുനീറിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അതിനിടെ സാദിഖിന് മര്‍ദ്ദനമേറ്റു. ബഹളം കേട്ട് ആളുകളെത്തുമ്പോള്‍ ഷൈലേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മുനീറിനെയും സാദിഖിനെയും കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
അതിനിടെ പോലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പൊലീസിനെ തടഞ്ഞ് വെച്ചു. ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് തല്ലിത്തകര്‍ത്തു. വിവരമറിഞ്ഞ് ആളുകള്‍ സംഭവസ്ഥലത്ത് സംഘടിക്കുകയായിരുന്നു. അതിനിടെ മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി. അതിനിടെ കൂടുതല്‍ പൊലീസെത്തി ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഉപ്പള ടൗണില്‍ കടകള്‍ അടഞ്ഞു. ബസ് ഓട്ടവും നിലച്ചു. ഞായറാഴ്ച സംഘര്‍ഷാവസ്ഥക്ക് അയവ് വന്നിട്ടുണ്ട്.
Keyword-Uppala-counting-day-case-arrest
Post a Comment
0 Comments