തൃക്കരിപ്പൂര്‍: (www.evisionnews.in) ബൈക്കിന് പിറകില്‍ ലോറിയിടിച്ച് റോഡില്‍ തെറിച്ചുവീണ തൃക്കരിപ്പൂര്‍ സ്വദേശി മറ്റൊരു ലോറി കയറി ദാരുണമായി മരിച്ചു. തങ്കയം നീരീടിലെ ഗംഗാധര(64)നാണ് മരിച്ചത്. ദേശീയപാതയില്‍ കണ്ടോത്തിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്കോടിച്ചിരുന്ന തങ്കയത്തെ കെ. വിജയനെ പരിക്കേറ്റ് പയ്യന്നൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയനും ഗംഗാധരനും സഞ്ചരിച്ച ബൈക്കിന് പിറകില്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഗംഗാധരന്റെ ദേഹത്തേക്ക് മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗാധരനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം തങ്കയത്ത് എത്തിച്ച് സംസ്‌കരിച്ചു.
ഭാര്യ: രാജി. മക്കള്‍: അശ്വിന്‍ (രാമന്തളിയില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍), സച്ചിന്‍. സഹോദരങ്ങള്‍: നാരായണന്‍ (ഹാര്‍ബര്‍ തൊഴിലാളി മംഗളൂരു), കുഞ്ഞികൃഷ്ണന്‍ (റിട്ട. അധ്യാപകന്‍), ലക്ഷ്മിക്കുട്ടി, തമ്പായി.
Keyword-Accident-trikarpur
Post a Comment
0 Comments