ഉളിയത്തടുക്ക:(www.evisionnews.in) ഉളിയത്തടുക്ക മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് എസ്എസ്എഫ് ഉളിയത്തടുക്ക സെക്ടര്‍ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഈ അടുത്തകാലത്തായി ഉളിയത്തടുക്ക മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് അക്രമം അഴിഞ്ഞാടുകയാണ് ഇത് ഫലപ്രദമായി തടയാന്‍ പോലീസ് തയ്യാറാവണം.
പ്രശ്നത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനും പ്രകോപനമുണ്ടാക്കിവ്യാപിക്കാനുളള ശ്രമങ്ങളും നടന്നു വരുന്നു. അപകടകരമായ ഇത്തരം നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്എസ്എഫ് കാസര്‍ഗോട് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ശംസീര്‍ ത്വാഹാനഗര്‍, ഉളിയത്തടുക്ക സെക്ടര്‍ ജനറല്‍ സെക്രട്ടറി മാഹിന്‍ പട്ള, സെക്ടര്‍ മഴവില്‍ കണ്‍വീനര്‍ മുജീബ് ബൂഡ്, ആസിഫ് അഹ്സനി, ഹബീബുളള, ഫയാസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Post a Comment
0 Comments