Type Here to Get Search Results !

Bottom Ad

ഖാസി കേസ്‌ അനിശ്ചിതകാല സമരം 28 ദിവസം പിന്നിട്ടു


കാസര്‍കോട്.(www.evisionnews.in)ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിന് മുമ്പില്‍  കൊണ്ടവരുക  എന്ന ആവശ്യവുമായി ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം 28 ദിവസം പിന്നിട്ടു.  തുരുത്തി ജുമാമസ്ജിദ് ഖത്തീബും മുദരിസുമായ അഹ്മദ് ഫൈസി തുരുത്തി ഉദ്ഘാടനം ചെയ്തു. ഡോ. കെ. സുരേന്ദ്രനാഥ് അധ്യക്ഷം വഹിച്ചു. അബ്ദുറഹ്മാന്‍ ഫൈസി, ഇര്‍ഷാദ് ഹുദവി ബെദിര, പി.എച്ച്. അസ്ഹരി, സുഹൈര്‍ അസ്ഹരി പള്ളങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ റഹ്മാനി സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും അറിയിച്ചു

keywords: qazi-cm-abdhullah-moulavi-muredr-case-28

Post a Comment

0 Comments

Top Post Ad

Below Post Ad