കാസര്‍കോട്: (www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്ക് മുമ്പ് പെര്‍ള ബജക്കൂടല്‍ റോഡില്‍ സ്ഥാപിച്ച ഹൈന്ദവ ആരാധനാ ചിഹ്നത്തിന് വികൃതമാക്കിയെന്നും പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടു എട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തി മേഖലയില്‍ വര്‍ഗീയ കലാപത്തിനു ശ്രമിച്ച സാമൂഹ്യ ദ്രോഹികളെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാനോ മാതൃകാപരമായി ശിക്ഷ ലഭ്യക്കാനോ പോലീസ് കാണിക്കുന്ന അലംഭാവത്തില്‍ എണ്‍മകജെ പഞ്ചായത്ത് എം.എസ്.എഫ് പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കം സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു.
എം.എസ്.എഫ്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഉനൈസ് മര്‍ത്ത്യയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് വൊളമുഗര്‍, ഇബ്രാഹിം പെര്‍ള, ആയിഷ എ.എ., മുഹമ്മദലി പെര്‍ള, ഹസ്സന്‍ കുദുവ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഷ്‌റഫ് അമ്മേക്കള, സിദ്ദിഖ് മഞ്ചേശ്വരം, സഅദ് അംഗടിമുഗര്‍, സിദ്ദീഖ് ദണ്ടഗോളി, മന്‍സൂര്‍ എം.എസ്., അന്‍സാര്‍ ചവര്‍ക്കാട്, അന്‍സാര്‍ ബളപ്പു, കരീം മര്‍ത്ത്യ, ജമാല്‍ മര്‍ത്ത്യ തുടങ്ങിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി. നേതാക്കള്‍ സംബന്ധിച്ചു.

Post a Comment
0 Comments