Type Here to Get Search Results !

Bottom Ad

കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു



കണ്ണൂര്‍: (www.evisionnews.in) കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍, ചിറക്കല്‍, പുതിയതെരു ദേശീയപാതയിലാണ് അപകടം. തിരുവല്ല സ്വദേശികളായ ജോണി (38), മകള്‍: കാതറിന്‍ (5), സുഹൃത്ത് ആള്‍ഫ്രഡ് (38) എന്നിവരാണ് മരിച്ചത്. കാതറിന്‍ ആശുപത്രിയിലും മറ്റു രണ്ടുപേര്‍ സംഭവ സ്ഥലത്തുമാണ് മരിച്ചത്. ജോണിയുടെ ഭാര്യ പ്രിയ (30), മറ്റൊരു മകളായ ക്രിസ്റ്റീന (7) എന്നിവരെ ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.രാജസ്ഥാനില്‍ സ്ഥിരമായി താമസിച്ചു വരികയായിരുന്നു ജോണിയും കുടുംബവും. അവധിക്കാലം ആഘോഷിക്കാനാണ് നാട്ടിലെത്തിയത്.
അടുത്ത ആഴ്ച രാജപുരത്തു താമസിക്കുന്ന ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനാണ് ജോണിയും കുടുംബവും നാട്ടിലേയ്ക്ക് മടങ്ങിയത്. കല്യാണത്തില്‍ പങ്കെടുക്കുന്നതിനു മുമ്പു തിരുവല്ലയിലെത്തി ബന്ധുക്കളെ കണ്ടു മടങ്ങാനായിരുന്നു പരിപാടി. കാര്‍ ചിറക്കല്‍ ദേശീയപാതയില്‍ എത്തിയപ്പോള്‍ എതിര്‍ ഭാഗത്തു നിന്നും മണല്‍ കയറ്റിയെത്തിയലോറി കാറില്‍ ഇടിക്കുകയായിരുന്നു.  കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

keyword-car-lorry-accdnt

Post a Comment

0 Comments

Top Post Ad

Below Post Ad