Type Here to Get Search Results !

Bottom Ad

ഉള്ളാള്‍ ദര്‍ഗയില്‍ വിഭാഗീയതയില്ല ഭരണ സമിതി സമസ്തക്കൊപ്പമെന്ന് ഭാരവാഹികള്‍



കാസര്‍കോട്:   ദക്ഷിണേന്ത്യയിലെ  പ്രധാന തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗയിലെ ഭരണ സമിതിസമസ്തയക്കൊപ്പമാണെന്നും ഇതില്‍ വിഭാഗീയത കലര്‍ത്തുന്ന തരത്തിലുള്ള ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഉള്ളാള്‍ ഭരണസമിതി ഭാരവാഹികള്‍ പ്രസ്സ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 ഭരണസമിതിയിലെ തര്‍ക്കങ്ങള്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ രമ്യമായി പരിഹരിച്ചുവെന്നും മംഗളൂരു പമ്പ് വെല്‍ സര്‍ക്കിളില്‍ നിന്ന് ഉള്ളാളിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തങ്ങളെ കൊണ്ടുപോയെന്ന തെറ്റായ വിധത്തിലാണ്  ചില പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചുവന്നത്. എന്നാല്‍ ആവാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഫസല്‍ കോയമ്മ തങ്ങള്‍ ഉള്ളാള്‍ ഭരണസമിതിയെ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും അത്തരത്തില്‍ തങ്ങള്‍ക്ക് സ്വീകരണമോ പ്രശ്‌നപരിഹാര ചര്‍ച്ചയോ അവിടെ നടന്നിട്ടില്ലന്നും  ഭാരവാഹികള്‍ അറിയിച്ചു.
  അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസ് കഴിഞ്ഞതിനു ശേഷം ആറ് മാസത്തിനിടയിലാണ്  ഇവിടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നത്.  ഉള്ളാളിലെ വിവിധ മഹല്ലുകളില്‍ നിന്നായി 50 പേരും, നോമിനേറ്റ് ചെയ്യപ്പെടുന്ന 5 പേരും ഉള്‍പ്പെടെ 55 അംഗ ഭരണസമിതിയാണ് ഇവിടെയുള്ളത്.  എന്നാല്‍ 2015- 2020 വര്‍ഷത്തേക്കുള്ള കമ്മറ്റിയെ ഇവിടെ തെരഞ്ഞെടുത്തിരുന്നു. ഈ സമിതി ദര്‍ഗയുടെ  ഭരണപ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് പുതിയ ഭരണ സമിതിയെ  തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നു.  ഇതേതുടര്‍ന്ന്   കഴിഞ്ഞ ഏപ്രില്‍ 26 ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു.  49 പേര്‍ സംബന്ധിച്ച  യോഗത്തില്‍ എ.പി വിഭാഗത്തിലെ ഒരാള്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന്   വോട്ടെടുപ്പില്‍ 26 പേരുടെ പിന്തുണയോടെ പുതിയ  പ്രസിഡന്റായി ഹാജി റഷീദ് ഉള്ളാളിനെയും  ഭരണസമിതിയെയും  തെരഞ്ഞെടുക്കുകയായിരുന്നു.  എന്നാല്‍ എ.പി വിഭാഗത്തെ അനുകൂലിക്കുന്ന  അഹമ്മദ്  ബുഖാരിയെ പ്രസിഡന്റ് ആയി നിയമിച്ച് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ രംഗത്ത് വന്നതോടെയാണ്  ഭരണ സംബന്ധമായ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതിനിടേ  കര്‍ണ്ണാടക വഖഫ് ബോര്‍ഡിലെ ചിലരെ സ്വാധീനിച്ച്  എട്ടംഗ അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയെ  ഇവിടെ നിയമിച്ചിരുന്നു.  എന്നാല്‍ ഭരണം ഏറ്റെടുക്കാന്‍ എത്തിയതോടെ മഹല്ല് നിവാസികള്‍ കമ്മറ്റിയെ തടഞ്ഞു.  തുടര്‍ന്ന്  പുതിയ ഭരണ സമിതി പ്രസിഡന്റ് ഹാജി റഷീദ് ഉള്ളാള്‍, കമ്മറ്റിയംഗം യു. ബി സിദ്ധീഖ് എന്നിവര്‍ അഡ്വ.കെ. പി.എ ശുക്കൂര്‍ മുഖേന കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വഖഫ്  ബോര്‍ഡ് നിയമിച്ച അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയെ കഴിഞ്ഞ മാസം  26 ന് ഹൈക്കോടതി  ജഡ്ജ്  ബൊപ്പണ്ണ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. ഇതേ തുടര്‍ന്നാണ്് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള പുതിയ കമ്മറ്റിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിച്ചത്. പതിവുപോലെ ദര്‍ഗയില്‍ നനാജാതി മതസ്ഥര്‍ക്ക് സന്ദര്‍ശനവും പ്രാര്‍ഥനയും നടത്താം.  ഗ്രൂപിന്റെ പേരില്‍ ദര്‍ഗയില്‍  വിഭാഗീയതയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
 വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഹാജി ബാവ മുഹമ്മദ്, ഫാറൂഖ് ഉള്ളാള്‍, മുഹമ്മദ് മുസ്തഫ, കെ.എന്‍ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, മുഹമ്മദ് ഹാജി അക്കരെ തുടങ്ങിയവര്‍ സംബന്ധിച്ചു.


keyword-ullaal-commeete-press-meet

Post a Comment

0 Comments

Top Post Ad

Below Post Ad