Type Here to Get Search Results !

Bottom Ad

സി.പി.എം പൊലീസിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നു :എം.സി ഖമറുദ്ദീന്‍


കാസര്‍കോട്: (www.evisionnews.in)നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കാസര്‍കോട് മണ്ഡലത്തിലും ജില്ലയിലെ ചില പ്രദേശങ്ങളിലും നിരപരാധികളായ മുസ്്്‌ലിം ലീഗ് പ്രവര്‍ത്തകരോട്് പൊലീസിനെ ഉപയോഗിച്ച്് സി.പി.എം രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന്് മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറൂദ്ദീന്‍ ആരോപിച്ചു. മൊഗ്രാല്‍ പുത്തൂരിലുണ്ടായ സംഭവത്തിന്റെ പേരില്‍ നിരപരാധികളായ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുകയാണ്. എംഎസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സാഫ് കുന്നിലിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്. ഒരു ഭാഗത്ത് അക്രമവും മറുഭാഗത്ത് പൊലീസിനെ ഉപയോഗിച്ച് പ്രതികാര നടപടിയും സ്വീകരിക്കുകയാണ് സിപിഎം ചെയ്യുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് കടകവിരുദ്ധമായാണ് പൊലീസ് പെരുമാറുന്നത്. ഇത്തരം നടപടി അവസാനിപ്പിക്കാന്‍ തയാറാകണം. ഇല്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി സമരമാര്‍ഗ്ഗങ്ങളിലൂടെ അക്രമത്തെ നേരിടുമെന്ന് ഖമറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad