Type Here to Get Search Results !

Bottom Ad

മഴക്കാലത്തിന് മുമ്പുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ജൂണ്‍1ന് തുടങ്ങും.



കാസര്‍കോട്: (www.evisionnews.in) മഴക്കാല രോഗങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊളളാന്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ  യോഗം തീരുമാനിച്ചു.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ജൂണ്‍ 1 ന് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ  പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുളള വെളളക്കെട്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് ഊന്നല്‍ നല്‍കിയുളള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. വീടുകളുടെയും ഓഫീസുകളുടെയും 100 മീറ്റര്‍ ചുറ്റളവില്‍ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പൊതുജനങ്ങളും ഓഫീസ് മേധാവികളും ശ്രദ്ധ പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു.
ജൂണ്‍ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാഭ്യാസ  സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും  വെളളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും സ്ഥാപന മേധാവികളും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങണം. ജില്ലയില്‍ ഡങ്കിപ്പനിയുടെ  വ്യാപനം ആശങ്കയുണര്‍ത്തും വിധം വളരുകയാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.  ഈ വര്‍ഷം 32 പേര്‍ക്ക് ഡങ്കിപ്പനിയും അഞ്ച് പേര്‍ക്ക് മലേറിയയും  സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. 
ജൂണ്‍ മൂന്നിന് സര്‍ക്കാര്‍ ഓഫീസുകളും പരിസരവും ശുചീകരിക്കാന്‍ ഓഫീസ് ജീവനക്കാര്‍ മുന്നിട്ടിറങ്ങും. ഓഫീസുകളില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
കാലവര്‍ഷത്തില്‍ ദുരന്തങ്ങളൊഴിവാക്കാന്‍ പൊതുസ്ഥലങ്ങളിലെയും സ്ഥാപന പരിസരങ്ങളിലെയും അപകട ഭീഷണിയുളള മരങ്ങളുടെ ശാഖകള്‍ വെട്ടി മാറ്റണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.  അപകടാവസ്ഥയിലുളള മരങ്ങള്‍ വെട്ടിമാറ്റണമെങ്കില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇതില്‍ ജില്ലാതല സമിതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വൈദ്യുതി കമ്പികള്‍ക്കും റോഡുകളിലും ദുരന്തഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി, പി ഡബ്ല്യു ഡി വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി.

keyword-rainy-season-

Post a Comment

0 Comments

Top Post Ad

Below Post Ad