മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in) മൊഗ്രാല്‍പുത്തൂരില്‍ ടൗണിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ എം എസ് എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ അന്‍സാഫ് കുന്നിലിനെ പോലീസ് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മൊഗ്രാല്‍ പുത്തൂരില്‍ തന്റെ ട്രാവല്‍സില്‍ നിന്നാണ് ടൗണ്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്‍സാഫിന്റെ പേര് എഫ്.ഐ.ആറി ല്‍ ഉണ്ടായിരുന്നില്ല. പോലീസ് നല്‍കിയ പ്രതിപ്പട്ടികയില്‍ അന്‍സാഫ് ഉള്‍െപ്പട്ടിരുന്നില്ല.
നിരപരാധിയായ എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റയിലെടുത്തതറിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി നിരപരാധികളായവരെ കേസില്‍ കുടുക്കരുതെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്‍സാഫിനെ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്.
ഭരണം മാറിയയപ്പോള്‍ കാസര്‍കോട്ടെ ചില പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പോലീസ് സ്‌റ്റേഷന്‍ സി.പി.എം ഓഫീസായി മാറ്റിയിരിക്കുന്നതായി എന്‍.നെല്ലിക്കുന്ന് എം.എല്‍.എ ആരോപിച്ചു. നിരപരാധികളെ കള്ള കേസില്‍ കൂടുക്കിയല്ല യജമാന ഭക്തി പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പോലീസിന് മുന്നറിയിപ്പ് നല്‍കി.
keyword- msf-against-police-remand-
Post a Comment
0 Comments