കോട്ടിക്കുളം.(www.evisionnews.in) കോട്ടിക്കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് കാറിടിച്ച് മരിച്ചു. തിരുവോക്കോളി വട്ടത്താനം ഹൗസിലെ പ്രതാഭന്റെ മകന്‍ ശ്യാം പ്രസാദ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കോട്ടിക്കുളം പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
ശ്യാമിനൊപ്പമുണ്ടായിരുന്ന ശേഖരന്‍ (35), മറ്റൊരു ബൈക്കിലുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് കവ്വായി ഹൗസിലെ മാധവയുടെ മകന്‍ രമേശ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment
0 Comments