കൊയിലാണ്ടി (www.evisionnews.in): മാതാവിന്റെ മരണ വിവരമറിഞ്ഞ് പുറപ്പെട്ട മകനും ഭാര്യയും നന്തിയില്‍ റോഡപകടത്തില്‍ മരിച്ചു. നന്തി സ്വദേശി ബഷീര്‍ (54), ഭാര്യ ജമീല (47) എന്നിവരാണ് മരിച്ചത്. മകന്‍ മുഹമ്മദ് അഭിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി ടോള്‍ ബൂത്തിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ബഷീറിന്റെ മാതാവ് മരിച്ച വിവരം അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റൊരു ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി. ബഷീറിന്റെ മാതാവ് മറിയം ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. വിവരം അറിഞ്ഞയുടന്‍ ബഷീറും കുടുംബവും നന്തിയിലെ വീട്ടിലേക്ക് തിരിച്ചു. ഗള്‍ഫില്‍ ജോലിയിലായിരുന്ന ബഷീര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.
Keywords: Kerala-calicut-news-accident-two-died

Post a Comment
0 Comments