Type Here to Get Search Results !

Bottom Ad

യു.ഡി.എഫി ന്റെ പ്രതീക്ഷാ പട്ടികയില്‍ ഉദുമയില്ല



കോഴിക്കോട്: (www.evisionnews.in) യു.ഡി.എഫി ന്റെ പ്രതീക്ഷ പട്ടിക പുറത്തായി. 75 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് ഉറപ്പായും  യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.  മലപ്പുറം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ആറ് ജില്ലകളില്‍ നിന്ന് മാത്രം 40 സീറ്റുകള്‍ ഉറപ്പായും യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്.

മധ്യകേരളത്തില്‍ കഴിഞ്ഞ തവണത്തെ പ്രകടനം നിലനിര്‍ത്തി രണ്ടോ മൂന്നോ സീറ്റ് അധികം നേടാമെന്ന കണക്കുകൂട്ടലിലാണ് മുന്നണിനേതൃത്വം. മധ്യകേരളത്തില്‍; ഏതെങ്കിലും തരത്തില്‍ തിരിച്ചടിയുണ്ടായി കഴിഞ്ഞതവണത്തേതില്‍ നിന്ന് അഞ്ച് സീറ്റില്‍ കൂടുതല്‍ നഷ്ടപ്പെട്ടാല്‍ ഭരണത്തുടര്‍ച്ച എന്ന പ്രതീക്ഷ തകരും.

വയനാട് മൂന്നു സീറ്റും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന മുന്നണി യുടെ പട്ടികയില്‍ കെ സുധാകരന്‍ മത്സരിക്കുന്ന ഉദുമയില്ല. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞതവണത്തെ നില തുടരും.


75സീറ്റ് ഉറപ്പിക്കുന്ന യു.ഡി.എഫ് പ്രതീക്ഷിക്കുന്ന മലബാറിലെ മണ്ഡലങ്ങള്‍

കാസര്‍കോട് ജില്ല

1.കാസര്‍കോട്
2.മഞ്ചേശ്വരം

കണ്ണൂര്‍ ജില്ല

3.ഇരിക്കൂര്‍
4.പേരാവൂര്‍
5.അഴീക്കോട്
6.കൂത്തുപറമ്പ്
7.കണ്ണൂര്‍

കോഴിക്കോട് ജില്ല
8.കോഴിക്കോട് സൗത്ത്
9.കൊയിലാണ്ട
10.കുറ്റ്യാടി
11.കൊടുവള്ളി
12.തിരുവമ്പാടി

മലപ്പുറം ജില്ല

13.മലപ്പുറം
14.കൊണ്ടോട്ടി
15.ഏറനാട്
16.നിലമ്പൂര്‍
17.വണ്ടൂര്‍
18.മഞ്ചേരി
19.പെരിന്തല്‍മണ്ണ
20.മങ്കട
21.വേങ്ങര
22.വള്ളിക്കുന്ന്
23.തിരൂരങ്ങാടി
24.തിരൂര്‍
25.കോട്ടയ്ക്കല്‍
26.താനൂര്‍
പാലക്കാട് ജില്ല

27.പാലക്കാട്
28.തൃത്താല
29.ചിറ്റൂര്‍ പട്ടാമ്പി(രണ്ടിലൊന്ന് ഉറപ്പ്)
30.മണ്ണാര്‍ക്കാട്



വയനാട് ജില്ല

31 കല്‍പ്പറ്റ
32. സുല്‍ത്താന്‍ ബത്തേരി
33.മാനന്തവാടി

Post a Comment

0 Comments

Top Post Ad

Below Post Ad