കാസര്‍കോട്: (www.evisionnews.in) തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം എംഎല്‍എയായ കെ കുഞ്ഞിരാമന്‍ വിവാദത്തില്‍. മണ്ഡലത്തിലെ 27ാം നമ്പര്‍ ബൂത്തിലെ ഏജന്റായ ബിജെപി പ്രവര്‍ത്തകനില്‍ നിന്നും ഇനി ബിജെപിക്കായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതി വാങ്ങിയെന്നാണ് കുഞ്ഞിരാമനെതിരായ ആരോപണം. കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെയാണ് വിവാദത്തിനാസ്പദമായ സംഭവങ്ങളുണ്ടായത്.
27ാം നമ്പര്‍ ബൂത്തിലെ ബിജെപിയുടെ ഏജന്റായ സാഗര്‍ എന്ന യുവാവിനെ ഡിവൈഎഫ്‌ഐ,സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ അവിടെ എത്തിച്ചേര്‍ന്ന കുഞ്ഞിരാമന്‍ എംഎല്‍എ സാഗറില്‍ നിന്നും ഇനിമുതല്‍ ബിജെപിക്കായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതി വാങ്ങിയെന്നും പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം ഉറപ്പുകൊടുക്കുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. ബിജെപിക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സിപിഐഎം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാനേതൃത്വം ആരോപിച്ചു.
എന്നാല്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്നും ബിജെപി പ്രവര്‍ത്തകനെ രക്ഷിച്ചുവിടാന്‍ വേണ്ടി മാത്രമാണ് താന്‍ ശ്രമിച്ചതെന്നും ബൂത്ത് ഏജന്റില്‍ നിന്നും യാതൊന്നും എഴുതി വാങ്ങിയിട്ടില്ലെന്നും കെ. കുഞ്ഞിരാമന്‍ എംഎല്‍എ വിശദമാക്കി. 27ാം നമ്പറിലെ ബിജെപി ബൂത്ത് ഏജന്റായിരുന്ന സാഗര്‍ നിരവധി സിപിഐഎം പ്രവര്‍ത്തകരുടെ വോട്ടുകള്‍ തടയാന്‍ ശ്രമിച്ചെന്നും സിപിഐഎം നേതൃത്വം ആരോപിച്ചു.
Keyword-k.kunhiraan-trikarpur-bjp
Post a Comment
0 Comments