Type Here to Get Search Results !

Bottom Ad

എസ്റ്റേറ്റ് മേസ്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ക്കെതിരെ കുറ്റപത്രം



വെള്ളരിക്കുണ്ട്: (www.evisionnews.in) എസ്റ്റേറ്റിലെ കുളത്തില്‍ നിന്നും പൈപ്പിട്ട് കൃഷിയിടത്തിലേക്ക് വെള്ളം കൊണ്ടുപോവുന്നത് തടഞ്ഞതിന്റെ വൈരാഗ്യത്തില്‍ എസ്റ്റേറ്റ് മേസ്ത്രിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികള്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മാലോം എടക്കാനത്തെ നാരായണന്‍ നായരുടെ മകന്‍ പി.എന്‍.പ്രസാദ്(56), എടക്കാനം മുതുകാട്ടില്‍ മാത്യുവിന്റെ മകന്‍ സിബി മാത്യു എന്ന സിബി(44) എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 
കഴിഞ്ഞ ഫെബ്രുവരി 19ന് രാത്രി എടക്കാനം കെ.സി.ജെയിംസിന്റെ തോട്ടത്തില്‍ മേസ്ത്രി താമസിക്കുന്ന വീട്ടില്‍ അക്രമിച്ചുകയറി ഒന്നും രണ്ടും പ്രതികള്‍ മേസ്ത്രിയായ ബളാല്‍ പാലമൂട്ടില്‍ പരേതനായ പൈലിയുടെ മകന്‍ പി.പി.ജോണിയെ കഠാരകൊണ്ട് വയറ്റത്ത് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. തോട്ടത്തിലെ കുളത്തില്‍ നിന്നും പൈപ്പിട്ട് പ്രസാദ് തന്റെ കൃഷിയിടത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നത് ജോണി തടഞ്ഞിരുന്നു. ഇതാണ് പ്രസാദിനെ പ്രകോപിപ്പിച്ചതത്രെ. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോണി ആഴ്ചകളോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന പ്രസാദ്, സിബിമാത്യു എന്നീ പ്രതികളെ ഒരാഴ്ചക്ക് ശേഷം മഞ്ചേശ്വരം, ആനക്കല്ല് കത്രകോടി എന്ന സ്ഥലത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കം 26 സാക്ഷികളാണുള്ളത്.


keyword-Estate-murder-

Post a Comment

0 Comments

Top Post Ad

Below Post Ad