Type Here to Get Search Results !

Bottom Ad

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങി.



കാസര്‍കോട്: (www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പിന്റെ  ജനവിധി നാളെ അറിയാം. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ വോട്ടെണ്ണുന്നതിനായി ഓരോ മണ്ഡലത്തിനും 15 ടേബിളുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഒന്നു മുതല്‍ 14 വരെയുളള ടേബിളുകളില്‍ ഓരോ ബൂത്തുകളുടെയും  ക്രമത്തില്‍  വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തും.  ഒരു  ടേബിളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് എണ്ണുകയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. 
അഞ്ച് മണ്ഡലങ്ങള്‍ക്കുമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ കാസര്‍കോട് ഗവ. കോളേജിലും പടന്നക്കാട് നെഹ്‌റു കോളേജിലുമായി വോട്ടെണ്ണലിന്  274 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 93 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 91 സൂപ്പര്‍ വൈസര്‍മാര്‍, 90 അസിസ്റ്റന്റുമാര്‍  എന്നിവരെ നിയമിച്ചിട്ടുളളത്. വോട്ടെണ്ണലിനായി  നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍  രാവിലെ ആറ് മണിക്കകം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തും. എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുളള പോസ്റ്റിംഗ് ഓര്‍ഡറും  തിരിച്ചറിയല്‍ രേഖയും നല്‍കി കഴിഞ്ഞു. രാവിലെ അതാത് വരണാധികാരികള്‍ ഉദ്യോഗസ്ഥര്‍ക്കുളള ടേബിളുകള്‍ നറുക്കെടുപ്പിലൂടെ അറിയിക്കും. ഓരോ മണ്ഡലത്തിലും ഒരു കൗണ്ടറിന് ഒബ്‌സര്‍വ്വറും ഒരു ടേബിളില്‍ ഒരു മൈക്രോ ഒബ്‌സര്‍വ്വറും ഉണ്ടായിരിക്കും. ഒബ്‌സര്‍വ്വറിനെ സഹായിക്കാനായി ഒരു മൈക്രോ ഒബ്‌സര്‍വ്വറെ കൂടെ നിയമിച്ചിട്ടുണ്ട്.  വോട്ടെണ്ണല്‍ ഹാള്‍ നിരീക്ഷിക്കുന്നതിനായി ഒരു മൈക്രോ ഒബ്‌സര്‍വ്വര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.  മൈക്രോ ഒബ്‌സര്‍വ്വര്‍മാരായും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരായും കേന്ദ്ര സര്‍ക്കാര്‍, ബാങ്ക് ജീവനക്കാരെയുമാണ് നിയോഗിച്ചിട്ടുളളത്. കൗണ്ടിംഗ് അസിസ്റ്റന്റുമാരായി റവന്യൂ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിംഗ് ഏജന്റുമാരും ഓരോ ടേബിളിലും നിരീക്ഷിക്കും.


keyword-Cointing-stations-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad