Type Here to Get Search Results !

Bottom Ad

യുഡിഎഫിന്റെ വീഡിയോ പ്രദര്‍ശന വാഹനത്തിന് നേരെ എല്‍ഡിഎഫിന്റെ ആക്രമണം

ഉദുമ: വികസന പ്രശ്നങ്ങള്‍ ദൃശ്യവല്‍ക്കരിച്ച് യുഡിഎഫ് പുറത്തിറക്കിയ പ്രചാരണ വീഡിയോ പ്രദര്‍ശനത്തിനുനേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വ്യാഴാഴ്ച രാത്രി പൂച്ചക്കാട് നടത്തിയ വീഡിയോ പ്രദര്‍ശനത്തിന് നേരെയാണ് സിപിഐഎം- ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചെന്നാണ് ആരോപണം. 

യുഎഡിഎഫിന്റെ വീഡിയോ പ്രദര്‍ശന വാഹനത്തിന് സമീപം എല്ഡിഎഫിന്റെ അനൗണ്‍സ്മെന്റ് വാഹനം നിര്‍ത്തി അതില്‍ കൂടുതല്‍ ശബ്ദം ഉയര്‍ത്തി വീഡിയോ പ്രദര്‍ശനം അലങ്കോലമാക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇത് കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വാഹനം നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ധിക്കാരപൂര്‍വ്വം കൂടുതല്‍ ശബ്ദമുയര്‍ത്തുകയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ഈ വാഹനത്തിലുള്ളവര്‍ വിവരം നല്‍കിയതനുസരിച്ച് കൂടുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും വാഹനങ്ങല്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ വന്‍ ആക്രമണമാണ് ഒഴിവായത്.

Post a Comment

0 Comments

Top Post Ad

Below Post Ad