തിരുവനന്തപുരം: (www.evisionnews.in) സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. ബി.ജെ.പിക്ക് വേണമെങ്കില്‍ മറ്റ് എം.എല്‍.എമാരുടെ പാസ് വാങ്ങി നിയമസഭയില്‍ കയറാം. മന്ത്രിമാര്‍ക്കെതിരെ അഴിമതി കേസുകളില്ല. ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും അവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആന്റണി തിരുവനന്തപുരം പ്രസ് ക്ലബില്‍ പറഞ്ഞു
കേരളത്തില്‍ മോദി ഇഫക്ടില്ലെന്നും, മോദിയുടെ സൊമാലിയന്‍ പരാമര്‍ശം ബി.ജെ.പി.യെ പ്രതികൂലമായി ബാധിക്കുമെന്നും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു
Post a Comment
0 Comments