Type Here to Get Search Results !

Bottom Ad

എസ്.എം.എസും റേഡിയോ സന്ദേശങ്ങളും പാടില്ല.


കാസര്‍കോട്: (www.evisionnews.in) തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായുളള ബള്‍ക്ക് എസ് എം എസും റേഡിയോ  സന്ദേശങ്ങളും അടുത്ത 48 മണിക്കൂര്‍ നടത്താന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ഇത്തരത്തിലുളള ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍ പൊതുജനങ്ങള്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

നിയമസഭാ തെരഞ്ഞെടുപ്പ് 2016 ന് വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡായി പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്,  കേന്ദ്ര - സംസ്ഥാന ജീവനക്കാരുടെ ഫോട്ടോ പതിച്ച സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക്- പോസ്റ്റ് ഓഫീസ്  നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്ക് ഒഴികെ), ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡ്, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖകള്‍, തെരഞ്ഞെടുപ്പ് മന്ത്രാലയം പുറത്തിറക്കയ  വോട്ടേഴ്‌സ് സ്ലിപ്പ്,   എം എല്‍ എ മാരോ എം പി മാരോ നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്  എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad