Type Here to Get Search Results !

Bottom Ad

ജില്ലയ്ക്ക് പുറത്തുള്ളവര്‍ മണ്ഡലങ്ങള്‍ വിട്ട് പോകണം.


കാസര്‍കോട്: (www.evisionnews.in) തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം സമാപിച്ച സാഹചര്യത്തില്‍ മറ്റു മണ്ഡലങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെയുളളവര്‍ മണ്ഡലം വിട്ടു പോകേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ഞായറാഴ്ച ഒരു തരത്തിലുളള പരസ്യ പ്രചാരണങ്ങളും പാടില്ല. മറ്റു മണ്ഡലങ്ങളിലുളളവര്‍ പരസ്യ പ്രചാരണം തുടര്‍ന്നാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ പോലീസ് മേധാവിയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കലക്ടര്‍  അറിയിച്ചു. 
അതിനിടെ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍  കേന്ദ്രനിരീക്ഷകരെ നിയോഗിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ദേവേശ് ദേവല്‍ (8281099449), കാസര്‍കോട്  ബഞ്ജുല്‍ ബര്‍ത്താക്കുര്‍ (8547986085), ഉദുമയില്‍ മുഹമ്മദ് ഷഫ്കത്ത് കമാല്‍ (8281099448), കാഞ്ഞങ്ങാട് പാണ്ഡുരംഗ ചാട്ടെ (8281099473), തൃക്കരിപ്പൂരില്‍ നരേന്ദ്ര കുമാര്‍  നായിക് (8762300655) എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കേന്ദ്ര നിരീക്ഷകര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad