Type Here to Get Search Results !

Bottom Ad

ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് ശനിയഴ്ച സമാപിക്കും; വിശുദ്ധിയുടെ മാതൃക സാക്ഷ്യപ്പെടുത്തി അനുസ്മരണ സമ്മേളനം


പുത്തിഗെ:(www.evisionnews.in) ജീവിതം മുഴുക്കെ വിശുദ്ധിയുടെ മാതൃകകള്‍ സമൂഹത്തിനു നല്‍കി വിട പറഞ്ഞ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകളുമായി അനുസ്മരണ സംഗംമം പ്രൗഢമായി. വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന മേഖലിയിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സയ്യിദ് ത്വാഹിറുല്‍ അ്ഹ്ദല്‍ തങ്ങളുടെ ജീവിതം പുതു തലമുറക്ക് മാതൃകയാണെന്ന് യോഗം അനുസ്മരിച്ചു. 
സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉറൂസ് ഭാഗമായി ജീല്ലയിലെ വിവിധ മഖ്ബറകളില്‍ സിയാറത്തുകള്‍ നടന്നു. ഇച്ചിലങ്കോട് മാലിക്ദീനാര്‍ മഖാമില്‍ സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍ കൊയിലാണ്ടി, നൂറുല്‍ ഉലമ മഖാമില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പൊസോട്ട് തങ്ങള്‍ മഖാമില്‍ സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി എരുമാട്, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ തുടങ്ങിയവര്‍ സിയാറത്തിനു നേതൃത്വം നല്‍കി. 
സമാപന ദിവസമായ റാത്തീബ് നേര്‍ച്ച, ഹിമമി സംഗമം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ് തുടങ്ങിയവ ഉറുസ് ഭാഗമായി നടക്കും. ഉച്ചക്ക് 2.30ന് ദഅ്‌വ സംഗമം സി.അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉല്‍ഘാടനം ചെയ്യും. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും. 
വൈകിട്ട് 5മണിക്ക് സമാപന ദിക് ര്‍ ദുആ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കന്‍സുല്‍ ഉലമ കെ.പി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം.അലിക്കുഞ്ഞി മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും.
കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി അതിഥികളായിരിക്കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ശറഫുല്‍ ഉലമ അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, പട്ടുവം കെ.പി ഹംസ മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. അന്നദാനത്തോടെ ഉറൂസിനു സമാപനമാകും.






Post a Comment

0 Comments

Top Post Ad

Below Post Ad