Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട്: (www.evisionnews.in) ചെമ്മട്ടംവയല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്ക്. 

ഡിപ്പോയിലെ ഡീസല്‍ പമ്പിലേക്ക് ടാങ്കറില്‍ നിന്നും ഡീസലിറക്കുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പമ്പ് ഓപ്പറേറ്റര്‍ കാരാട്ട് വയല്‍ നിട്ടടുക്കം സ്വദേശി പവിത്രന്‍ (42), കെ.എസ്.ആര്‍.ടി.സി ടാങ്കര്‍ ലോറി ഡ്രൈവര്‍ ഗിരീശന്‍(45) എന്നിവരാണ് ഏറ്റുമുട്ടിയത്. ടാങ്കറില്‍ കൊണ്ടുവരുന്ന ഡീസല്‍ മിക്കപ്പോഴും അളവില്‍ കുറവാവുന്നതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെയും സെക്യൂരിറ്റിക്കാരുടെയും സാന്നിധ്യത്തിലെ ഇറക്കാന്‍ കഴിയൂ എന്ന് പറഞ്ഞതിന് ടാങ്കര്‍ ഡ്രൈവര്‍ ചാടിയിറങ്ങി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പവിത്രന്‍ പറയുന്നത്. എന്നാല്‍ താന്‍ അക്രമിച്ചതല്ല പെട്ടെന്ന് താഴെയിറങ്ങുമ്പോള്‍ കാല്‍ സ്ലിപ്പായി പവിത്രന്റെ ദേഹത്തേക്ക് വീണതാണെന്നാണ് ഗിരീശന്‍ പറയുന്നത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad