Type Here to Get Search Results !

Bottom Ad

ബസ് റെയില്‍ ലെവല്‍ ക്രോസില്‍ കുടുങ്ങി; യാത്രക്കാര്‍ ഇറങ്ങിയോടി


മഞ്ചേശ്വരം: (www.evisionnews.in) റെയില്‍വേ ലെവല്‍ക്രോസ് കടക്കുന്നതിനിടയില്‍ ഗെയ്റ്റ് യന്ത്രതകരാര്‍ മൂലം ബസിന് കുറുകെ വീണത് ബസ് യാത്രികരെ പരിഭ്രാന്തിയിലാഴ്ത്തി. ബസില്‍ ട്രെയിന്‍ ഇടിക്കുമെന്ന് ഭയന്ന് യാത്രക്കാര്‍ ഇറങ്ങിയോടി. വ്യാഴാഴ്ച രാത്രി 7.20 ഓടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ റോഡിലെ റെയില്‍വെ ഗേറ്റിലാണ് സംഭവം. തലപ്പാടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ട്രാക്കില്‍ കുടുങ്ങിയത്. ഈ നേരത്ത് ട്രെയിന്‍ ഓടാത്തത് വലിയ ദുരന്തം ഒഴിവാക്കി. തകരാറിലായ റെയില്‍വെ ഗെയ്റ്റ് അറ്റകുറ്റപണി തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കി.

keyword-levelcross-felldown

Post a Comment

0 Comments

Top Post Ad

Below Post Ad