കാസര്‍കോട്: (www.evisionnews.in) ഉദുമയില്‍ കാര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ 19 കാരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉദുമ അച്ചേരിയിലെ വിനീഷ് എന്ന കല്ലുവിനീഷാ(19)ണ് അറസ്റ്റിലായത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. ഉദുമ കോതാറമ്പത്തെ ശ്രീനേഷിന്റെ ഐ20 ഹുണ്ടായി കാര്‍ തീവെച്ച് നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
2015 സെപ്തംബര്‍ 24ന് അര്‍ധരാത്രിയാണ് കാര്‍ തീവെച്ച് നശിപ്പിച്ചത്. ബേക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനാല്‍ ശ്രീനേഷ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അതിനാല്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.വൈ.എസ്.പി. ടി.കെ സുബ്രഹ്മണ്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉദയമംഗലത്തെ ഒരു ക്ലബ്ബില്‍ വെച്ച് ശ്രീനേഷും വിനീഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവത്രെ. ഈ വൈരാഗ്യമാണ് തീവെപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ബൈക്കിലെത്തി തീ കൊളുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തീവെക്കാന്‍ പ്രതി എത്തിയ കെ.എല്‍ 14 ക്യു 8199 യമഹ മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിനീഷിന്റെ സഹോദരി ഭര്‍ത്താവിന്റേതാണ് മോട്ടോര്‍ സൈക്കിളെന്ന് പൊലീസ് പറഞ്ഞു.
Keyword: Car-arst
Post a Comment
0 Comments